06:05am 11 November 2026
NEWS
ഒരു സ്റ്റാൻഡേർഡുള്ള സമീപനവും സംസാരവും സതീശനിൽനിന്ന് കാണുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
07/09/2025  04:29 PM IST
nila
 ഒരു സ്റ്റാൻഡേർഡുള്ള സമീപനവും സംസാരവും സതീശനിൽനിന്ന് കാണുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ എല്ലാത്തിനോടും എതിർപ്പ് പ്രകടിപ്പിച്ച് എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഒരുപാട് പ്രതിപക്ഷ നേതാക്കൻമാരെ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സതീശൻ  മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്‌സലാണ് ഇപ്പോൾ നടത്തുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ഒരു സ്റ്റാൻഡേർഡുള്ള സമീപനവും സംസാരവും സതീശനിൽനിന്ന് കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമം ഒരു അത്ഭുതമായി മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

അയ്യപ്പന്റെ ശക്തി രാജ്യത്ത് എല്ലായിടത്തുമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ളവരെ സംഘടിപ്പിച്ച് ഒരു സംഗമം നടത്തുക എന്നത് വലിയൊരു അത്ഭുതമാണ്. ശബരിമലയുടെ പ്രസക്തി ലോകത്തിന്റെ നെറുകയിലെത്താൻ പോകുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വികസനത്തിലൂടെ സംസ്ഥാനത്തും രാജ്യത്തും വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കും. അതിന് എല്ലാവരും സഹകരിക്കുന്നതിന് പകരം പുറംതിരിഞ്ഞ് നിൽക്കുന്നത് ചരിത്രത്തിലെ അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img